Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayalamLiterature

Poetry

ര​ണ്ടു ക​വി​ത​ക​ൾ

 

 

1. അ​ശോ​കം

ആ​ഴ​മേ​റി​യ കി​ണ​ർ
ശോ​ക​മെ​ന്ന ച​വി​ട്ടു​പ​ല​ക
നാ​നാ​ർ​ഥ​ങ്ങ​ളു​ടെ പ​ട​വു​ക​ൾ
ഉ​ത്ത​ര​ങ്ങ​ൾ അ​വ​സാ​ന അ​ക്ഷ​ര​ത്തി​ലെ​ത്തും മു​ൻ​പേ
നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു
പു​തി​യ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കു​ന്നു.

അ​ങ്ങു താ​ഴെ,
ഇ​രു​ണ്ട വെ​ള്ള​ത്തി​ൽ
നിന്‍റെ ചി​ല്ല​ക​ളി​ള​കു​ന്ന​തെ​നി​ക്കു കാ​ണാം
നി​റ​വാ​ർ​ന്ന പു​ഷ്പ​ങ്ങ​ൾ നി​ലാ​വു വീ​ഴ്ത്തു​ന്നു
ചു​റ്റും ദ​ർ​ഭ​മു​ന​ക​ളു​ടെ വാ​ൾ​ത്ത​ല​ത്തി​ള​ക്കം.

നീ ​ത​ന്നെ ഹാ​സ​വും ഇ​തി​ഹാ​സ​വും
മ​ര​ണ​ത്തി​ന്‍റെ ത​ല​യ്ക്ക​ൽ
നെ​ടു​നീ​ള​ൻ കൊ​ടു​മു​ടി
ത​ള​ർ​ച്ച​യി​ലും താ​ങ്ങു​ന്ന താ​യ്ത്ത​ണ്ട്.

നി​ന്‍റെ​യി​ല​ക​ളി​ൽ രാ​വി​ന്‍റെ മു​ഗ്ദ്ധ​ലാ​വ​ണ്യം
തേ​ൻ​തു​ള്ളി​ക​ളാ​യി​റ്റു വീ​ഴു​ന്നു.
മ​ഷി​യു​ണ​ങ്ങി​യ പേ​ന​യു​ടെ വ​ര​ണ്ട ചു​ണ്ടി​ൽ
ദാ​ഹ​ജ​ല​മാ​യ് പ​തി​ക്കു​ന്നു
ക​ണ്ണു​ക​ളി​ൽ ന​ന​വാ​യൊ​ഴു​കു​ന്നു.

ശോ​ക​മി​ല്ലാ​തെ നീ​യി​ല്ല​ശോ​ക​മേ
ശോ​ക​രേ​ണു​ക്ക​ളൊ​പ്പി​യെ​ടു​ത്തു നീ
​ചി​ന്ത​യു​ടെ സ്ഫു​ര​ണ​ങ്ങ​ളാ​യു​തി​ർ​ക്കു​ന്നു.
ഈ ​ക്രു​ദ്ധ​ലോ​ക​ത്തി​ന്‍റെ മു​ൻ​പി​ൽ
സ്ത്രീ​യു​ടെ സ​ത്യം ഘോ​ഷി​ക്കു​ന്നു.

ചാ​ഞ്ഞും ച​രി​ഞ്ഞും ആ​ടി​യു​ല​ഞ്ഞും ക​ര​ഞ്ഞും
നിന്‍റെ ശി​ഖ​ര​ങ്ങ​ൾ
എ​ന്‍റെ നീ​ണ്ട വി​ര​ക്ത​ദി​ന​ങ്ങ​ൾ​ക്കു​മേ​ൽ
സീ​താ​യ​നം കു​റി​ക്കു​ന്നു.

 

2. ജ​ന്മ​ദി​നം

വാ​ക്കു​ക​ൾ മ​രി​ച്ച ദി​വ​സം
വാ​ഗ്ദാ​നം ചെ​യ്ത​തു​പോ​ലെ അ​തും
അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.
സ്നേ​ഹ​മാ​ണ് ന​മ്മെ എ​ന്നും ക​ര​യി​ച്ച​ത്
സ്നേ​ഹ​മി​ല്ലാ​യ്മ​യ​ല്ല.
അ​പൂ​ർ​വ​മാ​യി വ​ന്നെ​ത്തു​മെ​ന്ന്
പ്ര​തീ​ക്ഷി​ച്ച
ച​ങ്ങാ​തി വ​ന്നി​ല്ല
മൗ​ന​ത്തി​ന്‍റെ ക​രി​മ്പ​ടം പു​ത​ച്ച്
രാ​ത്രി​യെ​ത്തി.
ക​ന​ത്ത ശ​കാ​രം ചൊ​രി​ഞ്ഞ് ക​ർ​ക്കട​കം
ഉ​ള്ളി​ൽ ചി​രി​ക്കു​ന്ന പൂ​ക്ക​ൾ
മ​ഴ ന​ന​ഞ്ഞെ​ത്തു​ന്ന വാ​ണി​ഭ​ക്കാ​ർ
ത​മ്പ​ടി​ച്ച അ​മ്പ​ല​പ്പ​റ​മ്പ്
കാ​ണാ​താ​യ കു​ട്ടി​യു​ടെ കൈയിൽ
ക​ളി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന
മ​ര​ത്തി​ന്‍റെ ദേ​ഹം
ഒ​ര​റ​വു​കാ​ര​ൻ!
സ​ഹ​ന​ത്തി​നു വി​ല​പേ​ശ​ലു​ണ്ടോ?
ദു​ർ​മൃ​തി​ക​ളു​ടെ മാ​സം
വി​ശ​ന്നി​ഴ​യു​ന്ന പാ​മ്പു​ക​ൾ
ഇ​തെ​ങ്ങ​നെ നിന്‍റെ ജ​ന്മ​ദി​ന​മാ​കും?
വ​ർ​ഷ​ങ്ങ​ളു​ടെ ശ​വ​ക്ക​ല്ല​റയ്​ക്കു​ള്ളി​ൽ
എ​ന്താ​ഘോ​ഷം!
പു​ഞ്ചി​രി​യി​ല്ലാ​തെ വെ​ള്ള​വ​സ്ത്ര​ത്തി​നു​ള്ളി​ൽ നി​ന്ന്
നീ​യെ​ന്നെ നോ​ക്കു​ന്നു,
ജീ​വ​ന്‍റെ പ്രേ​ര​ണ​യാ​യി ജ്വ​ലി​ക്കു​ന്നു.

NRI

ഫൊ​ക്കാ​ന സാ​ഹി​ത്യ​സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

പെ​ൻ​സി​ൽ​വാ​നി​യ: ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ൽ പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ വ​ച്ചു ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ എ​ട്ട് വ​രെ ന​ട​ക്കും.

ഫൊ​ക്കാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​നു ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി എ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളം എ​ഴു​ത്തു​കാ​രെ പോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി, വി​വി​ധ സാ​ഹി​ത്യ മേ​ഖ​ല​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ങ്ങ​ൾ​ക്ക് ഉ​ള്ള അ​വാ​ർ​ഡു​ക​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. അ​വാ​ർ​ഡു​ക​ൾ ക​ൺ​വ​ൻ​ഷ​ൻ ച​ട​ങ്ങു​ക​ളി​ൽ​വ​ച്ചു സ​മ്മാ​നി​ക്ക​പ്പെ​ടും.

അ​വാ​ർ​ഡു​ക​ൾ​ക്ക് ര​ച​ന​ക​ൾ ക്ഷ​ണി​ച്ച​പ്പോ​ൾ മികച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​ത്ത കൃ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും അ​വാ​ർ​ഡു​ക​ളു​ടെ സു​താ​ര്യ​ത​യും മൂ​ല്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​വാ​ർ​ഡ് സ​മി​തി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്മാ​രും എ​ഴു​ത്തു​കാ​രാ​യ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി.​ഡി.​രാ​മ​കൃ​ഷ്ണ​ൻ, കെ.​വി. മോ​ഹ​ൻ കു​മാ​ർ ഐഎഎ​സ്, ജോ​സ് പ​ന​ച്ചി​പ്പു​റം, പ്ര​മീ​ളാ​ദേ​വി എ​ന്നി​വ​ർ ഫൊ​ക്കാ​ന സാ​ഹി​ത്യ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

"അ​തി​രു​ക​ൾ ക​ട​ന്ന് മ​ല​യാ​ളം, പ്ര​വാ​സ സാ​ഹി​ത്യ​ത്തി​ൻ​റെ വ​ർ​ത്ത​മാ​ന​വും ഭാ​വി​യും' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ത്ത​പ്പെ​ടും.

ഓഗ​സ്റ്റ് ഏഴിന് ന​ട​ത്ത​പ്പെ​ടു​ന്ന സ​മ്മേ​ള​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന​പ്പു​റ​മു​ള്ള മ​ല​യാ​ള സാ​ഹി​ത്യം, പ്ര​വാ​സ എ​ഴു​ത്തു​കാ​ര​ന്‍റെ സ്ഥാ​നം, സ​ത്വം, അം​ഗീ​കാ​രം, സാ​ഹി​ത്യ​ത്തി​നു​ള്ള വി​ശ്വ​സ്ത​ത, നി​ർ​മിത​ബു​ദ്ധി​യു​ടെ സ്വാ​ധീ​നം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടും.

ഗീ​ത ജോ​ർ​ജ് (കോ​ഓ​ർ​ഡി​നേ​റ്റ​ർ), മു​ര​ളി നാ​യ​ർ, കെ. ​കെ. ജോ​ൺ​സ​ൺ (അ​സോ​സി​യേ​റ്റ് ചെ​യ​ർ), കോ​ര​സ​ൺ വ​ർ​ഗീ​സ് (ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

മ​ല​യാ​ള സാ​ഹി​ത്യ​ത്തെ​ത്തെ​യും ഭാ​ഷാ​സ്നേ​ഹി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും ഉ​ള്ള മ​ല​യാ​ളി ഏ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.

അ​തി​ലേ​ക്ക് സാ​ഹി​ത്യ​കാ​ര​നാ​യ അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ പേ​രി​ൽ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും വ​സി​ക്കു​ന്ന എ​ഴു​ത്തു​കാ​രു​ടെ ഓ​രോ കൃ​തി അ​യ​ച്ചു ത​രു​വാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നു.

കൃ​തി​ക​ൾ അ​യ​ച്ചു ത​രേ​ണ്ട വി​ലാ​സം: M.N. Abdutty, 25648 Salem Roseville, Michigan, 48066 USA, Tel: 586 636 2058.

Latest News

Corehub Up